മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഇന്ന് പിറന്നാള്‍; പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഇന്ന് പിറന്നാള്‍; പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

മുംബൈ: 51ന്റെ നിറവില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തന്റെ പിറന്നാള്‍ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് സച്ചിന്‍ തന്റെ പിറന്നാള്‍ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു. പിന്നാലെ കുട്ടികള്‍ക്ക് തണ്ണീര്‍മത്തനും മറ്റ് പഴവര്‍ഗങ്ങളും സച്ചിന്‍ വിതരണം ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിന്‍ പങ്കുവെച്ചു.

ഫുട്‌ബോള്‍ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താന്‍ ഫുട്‌ബോള്‍ കളിക്കുകയും പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. തന്റെ പിറന്നാളിന് ആദ്യം നന്മകള്‍ നേര്‍ന്നത് ഈ പെണ്‍കുട്ടികളാണെന്നും സച്ചിന്‍ കുറിച്ചു.

Top