ആവേശമാകാന്‍ മിറൈ, ഹനുമാന്‍ സിനിമ നായകനോടൊപ്പം മലയാളത്തിൻ്റെ യൂത്ത് ഐക്കണും

ആവേശമാകാന്‍ മിറൈ, ഹനുമാന്‍ സിനിമ നായകനോടൊപ്പം മലയാളത്തിൻ്റെ യൂത്ത് ഐക്കണും

നുമാനെന്ന സര്‍പ്രൈസ് ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. മിറൈയില്‍ മലയാളത്തില്‍ നിന്നൊരു യുവ താരവും വേഷമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തുമെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നത്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തിയാകും ചിത്രം ഒരുക്കുക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത്ത് കുമാര്‍ കൊല്ലി, സഹനിര്‍മ്മാതാവ് വിവേക് കുച്ചിഭോട്‌ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ ശബരി.

വമ്പന്‍മാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാന്‍. തേജ സജ്ജ നായകനായ ഹനുമാന്‍ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാന്‍ ഒരുക്കിയ പ്രശാന്ത് വര്‍മ.

തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. ഹനുമാന് മുമ്പെത്തിയ ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Top