ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം തിലക് വര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെയാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്ത് തന്നെയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി.
Also Read: ബൂം ബൂം ബുംറാഹ് ! ജസ്പ്രീത് ലോക ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്
എട്ടാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. റുതുരാജ് ഗെയ്ക്‌വാദ് പതിനഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ 34-ാം റാങ്കിലാണ്. ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയാണ് രണ്ടാമത്. ഇന്ത്യയുടെ രവി ബിഷ്‌ണോയ് എട്ടാമതും അര്‍ഷ്ദീപ് സിംഗ് ഒമ്പതാമതും അക്‌സര്‍ പട്ടേല്‍ പതിമൂന്നാമതുമുണ്ട്.