ഞെട്ടിത്തരിച്ച് നെല്‍സണും അനിരുദ്ധും; ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനും കൂട്ടരും വീണ്ടും എത്തുന്നു

അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്

ഞെട്ടിത്തരിച്ച് നെല്‍സണും അനിരുദ്ധും; ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനും കൂട്ടരും വീണ്ടും എത്തുന്നു
ഞെട്ടിത്തരിച്ച് നെല്‍സണും അനിരുദ്ധും; ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനും കൂട്ടരും വീണ്ടും എത്തുന്നു

ജനികാന്ത് നായകനായി വേഷമിട്ട് വന്ന് കോടികള്‍ നേടിയ ചിത്രമാണ് ജയിലര്‍. മാസും ക്ലാസും ഒരുമിച്ച് നായകനായി രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി.

ജയിലര്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. ഇന്നിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് 4 മിനുട്ട് നീളമുള്ള വീഡിയോയിലൂടെ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടത്. അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്.

Also Read:‘ക്രിമിനല്‍ ഗൂഢാലോചന’: വെങ്കിടേഷും റാണയ്ക്കുമെതിരെ കേസ് എടുത്ത് പോലീസ്

സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോ എത്തിയിരുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോയുടെ റിലീസ് ചെയ്തു. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് ഓഡി 1 ലും പാലക്കാട് അരോമയിലും.

അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്.

Share Email
Top