മാനന്തവാടി: വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തലശ്ശേരി-മാനന്തവാടി റോഡിൽ തലപ്പുഴ ഭാഗത്ത് റോഡ് ഉപരോധിച്ചത്.
തുടർന്ന് പേര്യ റേഞ്ചർ സ്ഥലത്തെത്തി ചർച്ച നടത്തുകയും ഞായറാഴ്ച രാത്രിയോടെ തലപ്പുഴ ക്ഷീരസംഘത്തിന് സമീപം കൂട് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ വൈകീട്ടോടെ കൂട് സ്ഥലത്തെത്തിച്ചെങ്കിലും സ്ഥാപിക്കാൻ അനുമതി ലഭിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസി. എൽസി ജോയി ജനപ്രതിനിധികളായ എം.ജി. ബിജു, പി.എസ്. മുരുകേശൻ സ്വപ്ന പ്രിൻസ് എന്നിവരാണ് റോഡുപരോധ സമരത്തിന് നേതൃത്വം നൽകിയത്