മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ദൗത്യസംഘത്തിന് നേരെ കടുവയുടെ ആക്രമണം. കടുവയെ പിടികൂടാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പരിക്കേറ്റ ജയസൂര്യയെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. തുടർന്നാണ് നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് എത്തിയത്. തുടർന്ന് പ്രദേശത്ത് കടുവയെ തിരയുന്നതിനായി ക്യാമറ ട്രാപ്പുകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിരുന്നു.