ടിക്കറ്റ് ഇനി വാട്സ്ആപ്പിലും, കൊറിയർ സർവീസും; രണ്ട് നിർണ്ണായക പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി!

യാത്രാസൗകര്യം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കാരം നടപ്പിലാക്കുന്നത്

ടിക്കറ്റ് ഇനി വാട്സ്ആപ്പിലും, കൊറിയർ സർവീസും; രണ്ട് നിർണ്ണായക പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി!
ടിക്കറ്റ് ഇനി വാട്സ്ആപ്പിലും, കൊറിയർ സർവീസും; രണ്ട് നിർണ്ണായക പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി!

കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനിമുതൽ വാട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന പുതിയ സംവിധാനത്തിന് ഇന്ന് തുടക്കമാകുന്നു. ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. യാത്രാസൗകര്യം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കാരം നടപ്പിലാക്കുന്നത്.

ഇതോടൊപ്പം, ഒരിടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി വീണ്ടും സ്വന്തമായി കൊറിയർ സർവീസ് പുനരാരംഭിക്കുകയാണ്. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയുടെ സർവീസ് മോശമാണെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് അവരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി നേരിട്ട് സർവീസ് നടത്താൻ തീരുമാനിച്ചത്.

Share Email
Top