തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി

സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്

തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി
തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തൈപ്പൊങ്കൽ പ്രമാണിച്ചാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് നാളത്തേത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഈ ആറ് ജില്ലകളും. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Share Email
Top