സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഇന്ന് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ച കൊല്ലം ജില്ലയിലടക്കമാണ് രാത്രിയും മഴ തുടരാന്‍ സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Top