തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാർ തളളി

വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.

തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാർ തളളി
തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാർ തളളി

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിർദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും.

Share Email
Top