കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : കുല്‍ഗാം ജില്ലയില്‍ ഇന്നലെ രാത്രി സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. എന്‍.ഐ.എ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദര്‍, മോമിന്‍ ഗുല്‍സാര്‍, ഫഹിം എന്നിവരാണ് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ സുരക്ഷാ സേന പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കമുള്ള 18 പേരെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് കശ്മീര്‍ ഐ.ജി. വി.കെ. ബിര്‍ദി വ്യക്തമാക്കി.

Top