ഒരേ ഗെറ്റപ്പിലുള്ള മൂന്ന് ചിത്രങ്ങള്‍; അജിത് കുമാറിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ഒരേ ഗെറ്റപ്പിലുള്ള മൂന്ന് ചിത്രങ്ങള്‍; അജിത് കുമാറിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും.

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോണ്‍ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍.

അതേസമയം വിടാമുയര്‍ച്ചിയെന്ന സിനിമയും അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് ഇത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top