മസ്കത്ത്: ഒമാനിലെ മത്രയില്‍ വൻതോതില്‍ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 3,000 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ കസ്റ്റംസ് വ്യക്തമാക്കി.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ് പൗരന്മാരെയാണ് കംപ്ലയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്. മത്ര വിലായത്തില്‍ ഒരു ട്രക്കിലും റഫ്രിജറേറ്ററിലും ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.