കൊച്ചി: കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. ഫോര്‍ട്ട് കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, മുഹമ്മദ് ഹാഫിസ്, ആദില്‍ മുഹമ്മദ് എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ത്ഥകള്‍ ട്രെയിനില്‍ കയറി പോയതായാണ് സംശയം. വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയക്ക് പോയതാണെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
Also Read: വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി. സതീശന്‍
മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് അഫ്രദ്, ആദില്‍ മുഹമ്മദ് എന്നിവര്‍. മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹഫീസ്.
ഇന്ന് രാവിലെ 11 മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്നാണ് വിവരം. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവര്‍ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്.