മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഹക്കീം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് എതിരെ വന്ന സിദ്ധാർത്ഥിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

എടപ്പാൾ: മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൊന്നാനി ബിയ്യം സ്വദേശിയും പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ഹക്കീം (45) ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പെരുമ്പറമ്പ് സ്വദേശി സിദ്ധാർത്ഥ് (19), വിബീഷ് (38), പെരുമുക്ക് സ്വദേശി ജാഫർ (47) എന്നിവരെ എടപ്പാളിലെയും ശുകപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എടപ്പാൾ പൊറുക്കരയിൽ വെച്ചായിരുന്നു സംഭവം. ഹക്കീം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് എതിരെ വന്ന സിദ്ധാർത്ഥിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി. ഇതിനിടയിൽ, എതിരെ വന്ന മറ്റൊരു ബൈക്ക് സിദ്ധാർത്ഥിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് മറ്റ് രണ്ടുപേർക്ക് പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ പ്രമുഖ ജിംനേഷ്യത്തിലെ പരിശീലകനും ബോഡിബിൽഡിംഗ് മത്സരങ്ങളിലെ വിജയിയുമാണ് മരണപ്പെട്ട ഹക്കീം. സംഭവത്തിൽ പൊന്നാനി പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Share Email
Top