റഷ്യൻ ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ ആശ്രമങ്ങൾ അടച്ചുപൂട്ടുമെന്ന് ഭീഷണി; ക്രിസ്ത്യൻ പള്ളിയുടെ പേര് മാറ്റുന്നു

യുക്രെയ്നിലെ റഷ്യൻ സൈനികരെ പിന്തുണയ്ക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ അധികൃതർ നേരത്തെയും വിമർശനമുന്നയിച്ചിരുന്നു

റഷ്യൻ ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ ആശ്രമങ്ങൾ അടച്ചുപൂട്ടുമെന്ന് ഭീഷണി; ക്രിസ്ത്യൻ പള്ളിയുടെ പേര് മാറ്റുന്നു
റഷ്യൻ ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ ആശ്രമങ്ങൾ അടച്ചുപൂട്ടുമെന്ന് ഭീഷണി; ക്രിസ്ത്യൻ പള്ളിയുടെ പേര് മാറ്റുന്നു

ഷ്യയുമായുള്ള ചരിത്രപരമായ ബന്ധം വിച്ഛേദിക്കാനുള്ള നിയമനിർമ്മാണത്തിന് പിന്നാലെ എസ്തോണിയൻ ഓർത്തഡോക്സ് ചർച്ച് (ഇഒസി) പേര് മാറ്റുമെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കാവുന്ന വിദേശ നേതാക്കളുമായും സ്ഥാപനങ്ങളുമായും ബന്ധം വിച്ഛേദിക്കാൻ മതസംഘടനകൾ ആവശ്യപ്പെടുന്ന കരട് നിയമനിർമ്മാണത്തിന് എസ്റ്റോണിയൻ സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

“സൈനിക ആക്രമണത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുമായി ഒരു ബന്ധവും ഉണ്ടാകരുത്,” എന്നാണ് ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി ലോറി ലാനെമെറ്റ്സിന്റെ പരാമർശം

Also Read : വെടിനിർത്തൽ കരാർ: രണ്ടാമതായി മോചിപ്പിക്കുന്ന സൈനികരുടെ പേര് പുറത്തുവിട്ടു

റഷ്യൻ ഓർത്തഡോക്സ് സഭയുമായി കാനോനിക്കൽ ബന്ധം നിലനിർത്തുന്ന ഒരു സ്വയം ഭരണ സഭയാണ് ഇഒസി. ഇത് ‘എസ്റ്റോണിയൻ ക്രിസ്ത്യൻ ഓർത്തഡോക്സ് ചർച്ച്’ എന്നാക്കി മാറ്റുമെന്ന് ഇഒസി വെള്ളിയാഴ്ച പ്രസ്താവനയിൽ പറയുന്നു. പുതിയ പേര് “സഭയുടെ പ്രാദേശിക ഐഡൻ്റിറ്റിയെ കൂടുതൽ ഉയർത്തിക്കാട്ടുകയും ഞങ്ങൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നും അതേ സമയം ഞങ്ങൾ സഭാ കാനോനുകളെ മാനിക്കുന്നുവെന്നും തെളിയിക്കും” – പ്രസ്താവനയിൽ പരാമർശിച്ചു.

അതേസമയം മിക്ക എസ്റ്റോണിയക്കാരും മതവിശ്വാസികളല്ല. സർക്കാർ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 16% ഓർത്തഡോക്സ് ക്രിസ്ത്യാനികളും 8% ലൂഥറൻമാരുമാണ്. എസ്തോണിയ 1940 മുതൽ 1991 വരെ സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 27% റഷ്യൻ സംസാരിക്കുന്നവരുമാണ്.

Also Read : ‘യഹിയ സിൻവാർ’ ഗാസയിലെ യുദ്ധഭൂമിയിൽ ! കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

യുക്രെയ്നിലെ റഷ്യൻ സൈനികരെ പിന്തുണയ്ക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ അധികൃതർ നേരത്തെയും വിമർശനമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് 2022 ൽ, യുകെ സഭയുടെ തലവനായ മോസ്കോയിലെ പാത്രിയാർക്കീസ് ​​കിറില്ലിനെതിരെ ഉപരോധവും ഏർപ്പെടുത്തിയിരുന്നു.

Share Email
Top