കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയിലാണ് തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പ് വഴി ചാറ്റ് ചെയ്ത് യുവാവിനെ വിളിച്ചു വരുത്തി പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകളക്കം ലാപ്പിലേക്ക് മാറ്റി. തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവാവിന്റെ പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.