ലോകത്ത് വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രം ലഭിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ സവിശേഷതകൾ! നിങ്ങളുടെ ശരീരത്തിലും ഇതുണ്ടോ?

ചുരുക്കത്തിൽ, ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും പോലും ചില സമയങ്ങളിൽ പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത ഇത്തരം അപൂർവ്വ ജനിതക സവിശേഷതകൾ മനുഷ്യ ശരീരത്തിന്റെ അനന്തമായ രഹസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്

ലോകത്ത് വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രം ലഭിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ സവിശേഷതകൾ! നിങ്ങളുടെ ശരീരത്തിലും ഇതുണ്ടോ?
ലോകത്ത് വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രം ലഭിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ സവിശേഷതകൾ! നിങ്ങളുടെ ശരീരത്തിലും ഇതുണ്ടോ?

ഭൂമിയിലെ കോടിക്കണക്കിന് വരുന്ന മനുഷ്യരിൽ ഒരേപോലെയുള്ള ശരീരപ്രകൃതിയും സവിശേഷതകളും കാണാറുണ്ടെങ്കിലും, ചിലരിൽ മാത്രം കണ്ടുവരുന്ന ചില അപൂർവ്വമായ ജനിതക പ്രത്യേകതകൾ ലോകത്തെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സാധാരണക്കാർക്കിടയിൽ തീർത്തും അസാധാരണവും ലോകത്ത് വളരെ കുറഞ്ഞ ആളുകളിൽ മാത്രം കാണപ്പെടുന്നതുമായ അപൂർവ്വമായ ചില ശാരീരിക പ്രത്യേകതകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പച്ച കണ്ണുകൾ മുതൽ ആരും അത്ഭുതപ്പെടുന്ന വേദന അറിയാത്ത അവസ്ഥ വരെ നീളുന്ന ആ അത്ഭുത ജനിതക സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഈ അപൂർവ്വ പട്ടികയിൽ ആദ്യം നിൽക്കുന്നത് പച്ച കണ്ണുകളും , ചുവന്ന മുടിയുമാണ്. ലോകജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനത്തിന് മാത്രം ലഭിക്കുന്ന ഈ സവിശേഷതകൾ പ്രകൃതിയുടെ ഒരു അത്ഭുതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിനുപുറമെ, സാധാരണ മനുഷ്യർക്ക് കാണാൻ കഴിയാത്ത കോടിക്കണക്കിന് നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ‘ടെട്രാക്രോമസി’ എന്ന കാഴ്ചാ ശേഷി ചില സ്ത്രീകളിൽ മാത്രമായി കാണപ്പെടുന്നു. ശരീരത്തിൽ മെലാനിന്റെ അളവ് തീർത്തും ഇല്ലാതാകുന്ന ‘ ആൽബിനിസം’ , ലോകത്ത് വളരെ ചുരുക്കം ചിലരിൽ മാത്രം ഉള്ളതും എല്ലാത്തരം ബ്ലഡ് ഗ്രൂപ്പുകൾക്കും നൽകാൻ കഴിയുന്നതുമായ അപൂർവ്വമായ ‘ഗോൾഡൻ ബ്ലഡ്’എന്നിവയും ഈ നിരയിലുണ്ട്.

ALSO READ;ലോകം ഭരിക്കുന്ന പ്രമുഖ ഭരണാധികാരികളുടെ ആദ്യകാല ജോലികൾ കേട്ടാൽ നിങ്ങൾ ഞെട്ടും!

ഇതിന് പുറമെ, കൈകളിൽ ആറ് വിരലുകൾ ഉണ്ടാകുന്ന ‘സിക്സ് ഫിംഗേഴ്സ്’, ശരീരത്തിലെ ആന്തരിക അവയവങ്ങൾ സാധാരണ നിലയിൽ നിന്നും എതിരായി സ്ഥിതി ചെയ്യുന്ന ‘റിവേഴ്സ്ഡ് ഓർഗൻസ്’ എന്ന അവസ്ഥ, എച്ച്.ഐ.വി വൈറസിനെ പ്രതിരോധിക്കാനുള്ള അപൂർവ്വമായ ജനിതക പ്രതിരോധ ശേഷി, ശരീരത്തിൽ എവിടെ മുറിവുകളോ പരിക്കുകളോ ഉണ്ടായാലും ഒട്ടും വേദന അനുഭവപ്പെടാത്ത ‘പെയിൻലെസ്നെസ്’ എന്ന വിചിത്രമായ അവസ്ഥ എന്നിവയും മനുഷ്യശരീരത്തെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളാണ്.

ചുരുക്കത്തിൽ, ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും പോലും ചില സമയങ്ങളിൽ പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത ഇത്തരം അപൂർവ്വ ജനിതക സവിശേഷതകൾ മനുഷ്യ ശരീരത്തിന്റെ അനന്തമായ രഹസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Share Email
Top