ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നത്: ഹാര്‍ദ്ദിക്ക് പാണ്ഡ്യ

ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നത്: ഹാര്‍ദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലാക്കി. ഇപ്പോള്‍ തോല്‍വിയില്‍ പ്രതികരണവുമായി മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും രംഗത്തെത്തി. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാര്‍ദ്ദിക്കിന്റെ പ്രതികരണം.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ നാലിന് 20 എന്ന് മുംബൈ തകര്‍ന്നിരുന്നു. നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നേടിയ 34 റണ്‍സും തിലക് വര്‍മ്മ നേടിയ 32 റണ്‍സുമാണ് മുംബൈയെ 100 കടത്തിയത്. എന്നാല്‍ റിയാന്‍ പരാ?ഗിന്റെ അര്‍ദ്ധ സെഞ്ച്വറിയില്‍ രാജസ്ഥാന്‍ അനായാസം വിജയം നേടുകയായിരുന്നു.

ചില മത്സരങ്ങള്‍ ജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. മുംബൈ ഇന്ത്യന്‍സ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റണ്‍സ് നേടണമായിരുന്നു. മുംബൈയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മുന്‍ നിര ബാറ്റര്‍മാരുടെ പ്രകടനം മോശമായെന്നും ഹാര്‍ദ്ദിക്ക് പ്രതികരിച്ചു.

Top