ജിബ്ലിക്ക് വെല്ലുവിളിയുമായി ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിള്‍

ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് വീഡിയോ ജനറേഷന്‍ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം.

ജിബ്ലിക്ക് വെല്ലുവിളിയുമായി ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിള്‍
ജിബ്ലിക്ക് വെല്ലുവിളിയുമായി ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിള്‍

സ്റ്റുഡിയോ ജിബ്ലി’ പുതിയൊരു എതിരാളി വരുന്നു. ജെമിനി എഐയില്‍ ഹൈ-ഡെഫനിഷന്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് വീഡിയോ ജനറേഷന്‍ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം. ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കള്‍ക്കായി എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷന്‍ സവിശേഷത അവതരിപ്പിച്ചു കഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കള്‍ക്ക് ഈ ടൂള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. Veo2 ഇപ്പോള്‍ ജെമിനി വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സംയോജിപ്പിച്ചിരിക്കുന്നു.

Also Read: ഇനി കളി മാറും, കളത്തിലേക്ക് ഇറാന്റെ എഐ ആയുധമെത്തുന്നു

ഗൂഗിള്‍ ജെമിനിയിലെ Veo2 സവിശേഷത മോഡല്‍ പിക്കര്‍ മെനുവിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് എട്ട് സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും. Veo2 നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് 720ു റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോര്‍മാറ്റില്‍ സൗകര്യപ്രദമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്യാമറ ലെന്‍സുകള്‍, സങ്കീര്‍ണ്ണമായ ക്യാമറ ചലനങ്ങള്‍, വിവിധ സിനിമാറ്റിക് ഇഫക്റ്റുകള്‍ എന്നിവ അവരുടെ വീഡിയോകളില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും നല്‍കുന്നു.

അതേസമയം Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന വീഡിയോകളുടെ എണ്ണത്തില്‍ ഗൂഗിള്‍ പ്രതിമാസ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ ഈ പരിധിയില്‍ എത്തിക്കഴിഞ്ഞാല്‍, അവര്‍ക്ക് ഗൂഗിളില്‍ നിന്ന് ഒരു അറിയിപ്പ് ലഭിക്കും. ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവര്‍ സൃഷ്ടിച്ച വീഡിയോകള്‍ നേരിട്ട് പങ്കിടാനും ജെമിനി എഐ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ വീഡിയോ ജനറേഷന്‍ സവിശേഷതയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകാന്‍ കുറച്ച് സമയമെടുക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

Share Email
Top