‘ഈ ഇതിഹാസം ഇങ്ങനെ പടിയിറങ്ങരുത്’; ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫെഡറേഷൻ?

റൊണാൾഡോയുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫെഡറേഷന്റെ നീക്കം

‘ഈ ഇതിഹാസം ഇങ്ങനെ പടിയിറങ്ങരുത്’;  ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫെഡറേഷൻ?
‘ഈ ഇതിഹാസം ഇങ്ങനെ പടിയിറങ്ങരുത്’;  ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫെഡറേഷൻ?

പോർച്ചുഗൽ പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ടീം ക്യാമ്പ് വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത്. റൊണാൾഡോയുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫെഡറേഷന്റെ നീക്കം. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ക്രിസ്റ്റ്യാനോയെയും പരിശീലകനെയും ഒരുമിച്ചിരുത്തി വിഷയം സൗഹാർദ്ദപരമായി തീർപ്പാക്കാനുള്ള ചർച്ചകൾ നടക്കും.

പോർച്ചുഗലിനായി ഏറ്റവുമധികം ഗോളുകൾ നേടുകയും മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ സമ്മാനിക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലൊരു ഇതിഹാസ താരം ഇത്തരത്തിലുള്ള അസ്വാരസ്യങ്ങളോടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കരുതെന്നാണ് അസോസിയേഷന്റെ നിലപാട്. രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ വിടവാങ്ങൽ മാന്യമായ രീതിയിലായിരിക്കണമെന്നും അതിനാലാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Also Read: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ! പാകിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിങ്, ടീമിൽ മാറ്റമില്ല

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. നോർവേക്കെതിരായ മത്സരത്തിൽ വാം അപ്പ് ചെയ്യിച്ചെങ്കിലും റൊണാൾഡോയെ കളത്തിലിറക്കിയിരുന്നില്ല. ഇതിനുപിന്നാലെ ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യ ഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും പരിശീലകൻ ജോർജ്ജ് ജീസസ് വാർത്താസമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു.

തങ്ങൾക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ കളിക്കാരെ തിരഞ്ഞെടുക്കുന്നത് പരിശീലകനാണെന്നും ടീമിന്റെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നുമായിരുന്നു ജീസസിന്റെ നിലപാട്. ഒരു കളിക്കാരനും തന്റെ തീരുമാനങ്ങൾ മാറ്റാൻ നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കടുത്ത നിരാശയോടെ റൊണാൾഡോ ടീം ക്യാമ്പ് വിട്ടത്.

Share Email
Top