‘ഇത് പൊളിറ്റിക്കൽ രേഖ’; സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ, ധവളപത്രത്തെച്ചൊല്ലി വൻ ബഹളം!

ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പല്ലെന്നും ഇതൊരു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള 'പൊളിറ്റിക്കൽ രേഖ' മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

‘ഇത് പൊളിറ്റിക്കൽ രേഖ’; സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ, ധവളപത്രത്തെച്ചൊല്ലി വൻ ബഹളം!
‘ഇത് പൊളിറ്റിക്കൽ രേഖ’; സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ, ധവളപത്രത്തെച്ചൊല്ലി വൻ ബഹളം!

സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തെച്ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാഗ്വാദം. ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പല്ലെന്നും ഇതൊരു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ‘പൊളിറ്റിക്കൽ രേഖ’ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുൻകാലങ്ങളിലെ ധവളപത്രങ്ങൾ രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് പോരിന് വഴിവെച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിന്റേത് വെറും രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും ധവളപത്രം വായിച്ചുനോക്കാതെയുള്ള മുൻവിധിയോടെയുള്ള പ്രതികരണമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ തിരിച്ചടിച്ചു. കഴിഞ്ഞ സർക്കാരിന്റെ നയം പിന്തുടരാനല്ല ജനങ്ങൾ തങ്ങളെ വിജയിപ്പിച്ചതെന്നും ഔദ്യോഗിക നടപടിക്രമങ്ങളുടെ ലംഘനമാണ് തങ്ങൾ ചൂണ്ടിക്കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽ കനത്ത ബഹളം വെച്ചു.

നേരത്തെ, ധവളപത്രം തയ്യാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്തുവിട്ടത് ക്രമവിരുദ്ധമാണെന്ന് കെ.എൻ. ബാലഗോപാലും സഭയിൽ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അപ്പാടെ തള്ളിയ മുഖ്യമന്ത്രി, ഒരു രഹസ്യരേഖയും ചോർന്നിട്ടില്ലെന്ന് വിശദീകരിച്ചു. പൊതുമധ്യത്തിലുള്ള വിവരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും വിദഗ്ദ്ധരുടെ സഹായം തേടിയെങ്കിലും ധനവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ പൂർണ്ണ അംഗീകാരത്തോടെ പുറത്തിറക്കിയ ഈ ധവളപത്രം കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണെന്നും മുൻകാലങ്ങളിലേത് പോലെ ഇതൊരു രാഷ്ട്രീയ രേഖയല്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Share Email
Top