ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനേ! ഷറഫുദ്ദീന് മറുപടി നൽകി മോഹൻലാൽ

മോഹൻലാലിനെ ഫോണിൽ വിളിച്ച് 'രാവണപ്രഭു'വിന്റെ റീ-റിലീസ് തീയതി മാറ്റിവെക്കാൻ അഭ്യർത്ഥിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനേ! ഷറഫുദ്ദീന് മറുപടി നൽകി മോഹൻലാൽ
ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനേ! ഷറഫുദ്ദീന് മറുപടി നൽകി മോഹൻലാൽ

ടൻ ഷറഫുദ്ദീൻ്റെ പുതിയ ചിത്രമായ ‘പെറ്റ് ഡിറ്റക്ടീവി’ൻ്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത ഒരു കോമഡി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലിനെ ഫോണിൽ വിളിച്ച് ‘രാവണപ്രഭു’വിന്റെ റീ-റിലീസ് തീയതി മാറ്റിവെക്കാൻ അഭ്യർത്ഥിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തൻ്റെ കൈയിലുള്ള പണം മുഴുവൻ മുടക്കിയാണ് ‘പെറ്റ് ഡിറ്റക്ടീവ്’ ചെയ്തതെന്നും, ഒരേ സമയം രണ്ട് മോഹൻലാലിനെ (രണ്ട് സിനിമകളെ) താങ്ങാൻ കഴിയില്ലെന്നും ഷറഫുദ്ദീൻ തമാശയായി പറയുന്നുണ്ട്. ഇതിനു മറുപടിയായി, ‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനേ’ എന്ന ‘രാവണപ്രഭു’വിലെ മാസ് ഡയലോഗ് പറഞ്ഞ് മോഹൻലാൽ ഫോൺ കട്ട് ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Also Read: ‘ഹേയ് സവാരി ഗിരി ഗിരി…’; മോഹൻലാൽ പങ്കുവെച്ച കാർത്തികേയൻ ചിത്രം വൈറലാകുന്നു

ഒടുവിൽ, മോഹൻലാലിൻ്റെ ഡയലോഗിൽ തോറ്റ ഷറഫുദ്ദീൻ, ‘പെറ്റ് ഡിറ്റക്ടീവി’ൻ്റെ റിലീസ് തീയതി ഒക്ടോബർ പത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു. ഷറഫുദ്ദീൻ്റെ ഈ ക്രിയാത്മകമായ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മോഹൻലാലിനെ ഫോണിൽ വിളിച്ച് ‘രാവണപ്രഭു’വിന്റെ റീ-റിലീസ് തീയതി മാറ്റിവെക്കാൻ അപേക്ഷിക്കുന്ന തമാശ വീഡിയോയാണ് ഷറഫുദ്ദീൻ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഈ ക്രിയാത്മകമായ പ്രൊമോ വീഡിയോയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ഷറഫുദ്ദീൻ കലക്കി, ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല, പ്രൊമോഷൻ ചെയ്യാൻ എനിക്കൊരുത്തൻ്റെയും ആവശ്യമില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഷറഫുദ്ദീൻ്റെ ഈ തമാശ നിറഞ്ഞ മാർക്കറ്റിംഗ് തന്ത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.

Share Email
Top