‘ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം’; മല്ലികാര്‍ജുന്‍ ഖര്‍ഗെ

‘ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം’; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് അബദ്ധത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും നിലംപതിച്ചേക്കുമെന്നും പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സഖ്യകക്ഷികളെ ഏകോപിപ്പിച്ചു നിര്‍ത്താന്‍ ബിജെപി പ്രയാസപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഖര്‍ഗെയുടെ പരാമര്‍ശം.

”അബദ്ധത്തില്‍ രുപീകരിക്കപ്പെട്ടതാണ് എന്‍ഡിഎ സര്‍ക്കാര്‍. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഏതു നിമിഷം വേണമെങ്കിലും സര്‍ക്കാര്‍ താഴെ വീണേക്കാം.’ – ഖര്‍ഗെ ബെംഗളുരുവില്‍ പറഞ്ഞു.

543 സീറ്റുകളില്‍ 293 സീറ്റുകളിലാണ് എന്‍ഡിഎ വിജയിച്ചിരിക്കുന്നത്. ബിജെപിക്ക് തനിച്ച് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണയാണ് ഇത്തവണ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലേറാന്‍ സഹായിച്ചത്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം പരിഹസിച്ച് മാളികാര്‍ജുന്‍ ഖര്‍ഗെ.

Top