പുരുഷ ടീം ഒരിക്കലും ചെയ്യാത്തത് അവർ ചെയ്തു! ഹർമൻപ്രീത് കൗറിനെയും സംഘത്തെയും പ്രശംസിച്ച് അശ്വിൻ

പുതിയ ചരിത്രം കുറിച്ചപ്പോൾ അതിലേക്ക് വഴിവെട്ടിയ മുൻഗാമികളെ ചേർത്തുനിർത്തിയ ഈ കാഴ്ച, കായിക ലോകത്തിന് തന്നെ മനോഹരമായ ഒരു സന്ദേശമായി

പുരുഷ ടീം ഒരിക്കലും ചെയ്യാത്തത് അവർ ചെയ്തു! ഹർമൻപ്രീത് കൗറിനെയും സംഘത്തെയും പ്രശംസിച്ച് അശ്വിൻ
പുരുഷ ടീം ഒരിക്കലും ചെയ്യാത്തത് അവർ ചെയ്തു! ഹർമൻപ്രീത് കൗറിനെയും സംഘത്തെയും പ്രശംസിച്ച് അശ്വിൻ

നിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സംഘവും ചെയ്ത വേറിട്ട പ്രവർത്തിക്ക് കയ്യടിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വർഷങ്ങളുടെ ചരിത്രമുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഇതുവരെ ചെയ്യാത്ത ഒരു മനോഹരമായ കാര്യമാണ് വനിതാ ടീം ചെയ്തതെന്നും, അതിന് അവർ അഭിനന്ദനം അർഹിക്കുന്നുവെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.

വിജയത്തിൽ മുൻഗാമികളെ കൂടെ കൂട്ടിയതാണ് അശ്വിൻ എടുത്തുപറഞ്ഞ കാര്യം. ലോകകപ്പ് കിരീടം ചൂടിയപ്പോൾ, ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ മിതാലി രാജ്, ജൂലൻ ഗോസ്വാമി, അഞ്ജും ചോപ്ര എന്നിവരെയും ഇന്ത്യൻ പെൺസംഘം വിജയാഘോഷത്തിലേക്ക് ക്ഷണിക്കുകയുണ്ടായി.

Also Read: വനിതാ ക്രിക്കറ്റ് റാങ്കിംഗ് മാറിമറിഞ്ഞു; മന്ദാനയുടെ സ്ഥാനം തെറിച്ചു, ഒന്നാമത് ഈ താരം!

നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ഇടം നേടിയത്. പുതിയ ചരിത്രം കുറിച്ചപ്പോൾ അതിലേക്ക് വഴിവെട്ടിയ മുൻഗാമികളെ ചേർത്തുനിർത്തിയ ഈ കാഴ്ച, കായിക ലോകത്തിന് തന്നെ മനോഹരമായ ഒരു സന്ദേശമായി.

Share Email
Top