വല്ലാത്ത കാലം..! ചിക്കുൻഗുനിയ പടരുന്നു; കുട്ടികളിൽ കണ്ടുവരുന്ന ആ 6 പ്രധാന ലക്ഷണങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം

ഡെങ്കിപ്പനിയുമായി ലക്ഷണങ്ങളിൽ ഏറെ സാമ്യമുള്ളതുകൊണ്ട് തന്നെ കൃത്യമായ പരിശോധനകളിലൂടെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതുണ്ട്

വല്ലാത്ത കാലം..! ചിക്കുൻഗുനിയ പടരുന്നു; കുട്ടികളിൽ കണ്ടുവരുന്ന ആ 6 പ്രധാന ലക്ഷണങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം
വല്ലാത്ത കാലം..! ചിക്കുൻഗുനിയ പടരുന്നു; കുട്ടികളിൽ കണ്ടുവരുന്ന ആ 6 പ്രധാന ലക്ഷണങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം

ഴക്കാലം വീണ്ടുമെത്തുമ്പോൾ നമ്മെ തേടിയെത്തുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് പകർച്ചവ്യാധികൾ. ശക്തമായ മഴയും ഇടയ്ക്കിടെയുള്ള ചൂടും കാരണം കൊതുകുകളുടെ പെരുപ്പം വർദ്ധിച്ചതോടെ കേരളത്തിൽ ചിക്കുൻഗുനിയ കേസുകൾ വീണ്ടും ആശങ്കാജനകമാംവിധം ഉയരുന്നു. ആഗസ്റ്റ് 4 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 105 സ്ഥിരീകരിച്ച കേസുകളും 62 സാധ്യതാ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഇതിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിതിഗതികൾ ഗുരുതരമായതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന ചിക്കുൻഗുനിയ കുട്ടികളെയാണ് പ്രധാനമായും സാരമായി ബാധിക്കുന്നത്. കടുത്ത പനിയും ശരീരവേദനയും ഉണ്ടാക്കുന്ന ഈ രോഗം അപൂർവ്വമായി മാത്രമേ ജീവന് ഭീഷണിയാകാറുള്ളൂ എങ്കിലും, ഇതിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കൃത്യസമയത്ത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് വരുന്ന ഉയർന്ന പനി, കടുത്ത സന്ധിവേദന അല്ലെങ്കിൽ നീര്, പേശിവേദന, തലവേദന, ചർമ്മത്തിൽ കാണപ്പെടുന്ന തടിപ്പുകൾ, കടുത്ത ക്ഷീണം എന്നിവയാണ് കുട്ടികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാല്‍ രക്ഷിതാക്കൾ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ALSO READ;സിനിമ നടിമാർ ചെയ്യും, പക്ഷെ അത്ര എളുപ്പമല്ല! കുഞ്ഞുണ്ടാകാൻ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണോ? വൈകിയുള്ള ഗർഭധാരണത്തെക്കുറിച്ചുള്ള സത്യം

ചിക്കുൻഗുനിയയ്ക്ക് പ്രത്യേക ആന്റിവൈറൽ മരുന്നുകളോ വാക്സിനോ ഇല്ലാത്തതിനാൽ പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുകുകടി ഏൽക്കാതിരിക്കാൻ കുട്ടികൾക്ക് മുഴുവൻ കൈയ്യുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക, കൊതുകുനിവാരണ ലേപനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം. കൂടാതെ, രണ്ടോ മൂന്നിൽ ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി, സന്ധിവേദന മൂലം അനങ്ങാൻ കഴിയാത്ത അവസ്ഥ, തുടർച്ചയായ ഛർദ്ധി, കുടിക്കാൻ ബുദ്ധിമുട്ട്, അങ്ങേയറ്റത്തെ ഉറക്കം അല്ലെങ്കിൽ മരവിപ്പ്, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണിക്കണം.

ഡെങ്കിപ്പനിയുമായി ലക്ഷണങ്ങളിൽ ഏറെ സാമ്യമുള്ളതുകൊണ്ട് തന്നെ കൃത്യമായ പരിശോധനകളിലൂടെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതുണ്ട്. മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതും, വീടും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതും ഈ പശ്ചാത്തലത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

Share Email
Top