ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് ഇതൊക്കെയോ

ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തി രത്തൻ ടാറ്റയാണ്

ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് ഇതൊക്കെയോ
ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് ഇതൊക്കെയോ

ന്ത് സംശയമുണ്ടെങ്കിലും ആദ്യം പരതാൻ ​ഗൂ​ഗിളിലേക്ക് ഓടുന്നവരാണ് മിക്കവരും. എന്നാൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത കാര്യങ്ങൾ എന്താണെന്നറിയുമോ.? ക്രിക്കറ്റും രാഷ്ട്രീയവും രത്തൻ ടാറ്റയുമൊക്കെയാണ് ഗൂഗിളിന്‍റെ ഇന്ത്യയിലെ സെർച്ച് ട്രെൻഡുകളിലുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ടി20 ലോകകപ്പ്, ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്.

ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ അവസാന മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് അതായത് മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആയിരുന്നു. കൂടാതെ ‘ടി 20 ലോകകപ്പ്’ എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ‘ടി 20 ലോകകപ്പ്’.

Also Read: കുറ്റവാളികളെ കുടുക്കാൻ എ.ഐ റോബോട്ട്; മനുഷ്യ രാശിക്ക് തന്നെ പണികിട്ടുമോ?

രാഷ്ട്രീയ വിഷയത്തിൽ ‘ഭാരതീയ ജനതാ പാർട്ടി’ എന്നാണ് ഏറ്റവും കൂടുതൽ തെരഞ്ഞത്. 2024 -ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പ്രഖ്യാപിച്ച തീയതിയോട് അടുത്ത് (ജൂൺ 4) ഗൂഗിളിൽ ഈ തിരയലുകൾക്ക് വലിയ തോതിലുള്ള വർദ്ധനവാണ് ലഭിച്ചതെന്നും ഡേറ്റ കണക്കുകള്‍ പറയുന്നു.

നാലാമതായി ഇലക്ഷൻ റിസൾട്ട് 2024. പാരീസ് ഒളിമ്പിക്‌സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയ്ക്കും ഈ വർഷം കാര്യമായ തിരയലുകള്‍ ഉണ്ടായിരുന്നു. ഇത് ക്രിക്കറ്റിനപ്പുറം സ്പോർട്സിനോട് ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന താൽപ്പര്യത്തെ എടുത്ത് കാണിക്കുന്നു. അമിതമായ ചൂട്’ ( excessive heat) എന്ന കീവേഡും ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞതിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തി രത്തൻ ടാറ്റയാണ്.

Share Email
Top