ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഭിമാന വിജയമുണ്ടാകും: വി ജോയി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഭിമാന വിജയമുണ്ടാകും: വി ജോയി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഭിമാന വിജയമുണ്ടാകുമെന്ന് ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയി. പോളിങ്ങില്‍ പ്രതീക്ഷിച്ച ശതമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനമാകും വിജയത്തിന് പിന്നിലെന്ന് വി ജോയി പറഞ്ഞു. ആറ്റിങ്ങലില്‍ ഒരു നല്ല വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളില്‍ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി പത്തരയോടെയാണ്. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങല്‍ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂര്‍ 72.11%, പാലക്കാട് 72.68%, ആലത്തൂര്‍ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂര്‍ 75.74%, കാസര്‍ഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

അതേസമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടര്‍ന്നിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടിയില്‍ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Top