ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി ജെ പിയുടെ നിര്‍ണായക നിയമസഭ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് മാറ്റി. 27 വര്‍ഷത്തിനിപ്പുറം ഡല്‍ഹി ഭരണം പിടിച്ചെടുത്തിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബി ജെ പിക്ക് ഇതുവരെയും അന്തിമ തീരുമാനം എടുക്കാനായിട്ടില്ല.
6 പേരുകളാണ് ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. പര്‍വേഷ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, മുതിര്‍ന്ന നേതാവ് ആഷിഷ് സൂദ്, എന്നിവര്‍ക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഡല്‍ഹിയില്‍ 70 ല്‍ 48 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക്ക് ഭരണം ബി ജെ പി അവസാനിപ്പിച്ചത്.
Also Read: ‘രാജ്യത്ത് ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണ്’; മോഹന്‍ ഭാഗവത്
അതേസമയം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ഡല്‍ഹിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാര്‍ട്ടി.