എമ്പുരാന്‍ എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും, ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പം കാണുമെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാന്‍ യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണ്, അദ്ദേഹത്തിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. എന്റെ സിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരു യാത്രയാണ്. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. തങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് അറിയിലെന്നും മോഹൻലാൽ പറഞ്ഞു.
മുംബൈയില്‍ നടന്ന എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എമ്പുരാനിൽ ഒരു മാജിക് ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു.