ഇറാനിൽ ഇനിയും അത്ഭുതങ്ങൾ ബാക്കിയുണ്ട്! അമേരിക്കയ്ക്ക് എസ്‌മൈൽ ബഖായുടെ കടുത്ത മുന്നറിയിപ്പ്…

അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ അമേരിക്കയുടെ ആണവ നിർദ്ദേശം ഇറാൻ എന്തുകൊണ്ടാണ് തള്ളിക്കളഞ്ഞതെന്ന് ബഗായി വിശദീകരിച്ചു. 2015-ലെ ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ കരാറിലൂടെ ഇറാൻ അന്താരാഷ്ട്ര ആണവ ഏജൻസിയുടെ ഏറ്റവും ശക്തമായ പരിശോധനകൾക്ക് വഴങ്ങിയിരുന്നുവെന്നും, 4 ശതമാനത്തിൽ താഴെ മാത്രമാണ് യുറേനിയം സമ്പുഷ്ടമാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാനിൽ ഇനിയും അത്ഭുതങ്ങൾ ബാക്കിയുണ്ട്! അമേരിക്കയ്ക്ക് എസ്‌മൈൽ ബഖായുടെ കടുത്ത മുന്നറിയിപ്പ്…
ഇറാനിൽ ഇനിയും അത്ഭുതങ്ങൾ ബാക്കിയുണ്ട്! അമേരിക്കയ്ക്ക് എസ്‌മൈൽ ബഖായുടെ കടുത്ത മുന്നറിയിപ്പ്…

പശ്ചിമേഷ്യയെ വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിനിടയിൽ, ഇന്ത്യ ടുഡേ നടത്തിയ പ്രത്യേക അഭിമുഖം ആഗോള രാഷ്ട്രീയ ചർച്ചകളിൽ വലിയ ശ്രദ്ധ നേടുകയാണ്. ഇറാന്റെ വിദേശനയത്തിന്റെ പ്രധാന മുഖമായ എസ്‌മൈൽ ബഖേയ് ഇന്ത്യാ ടുഡേ ഗ്ലോബലിന് നൽകിയ ദീർഘ അഭിമുഖത്തിൽ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇറാൻ ഇതുവരെ പുറത്തുവിട്ടതിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ സൈനിക മുന്നറിയിപ്പുകളിലൊന്നാണ് നൽകിയത്. ആണവ ചർച്ചകൾ, ഹോർമുസ് കടലിടുക്ക്, ഉപരോധങ്ങൾ, യുദ്ധഭീഷണി, ഇസ്രയേലിന്റെ ആണവശക്തി, അമേരിക്കയുടെ നയതന്ത്ര സമീപനം എന്നിവയെക്കുറിച്ച് തുറന്നടിച്ച് സംസാരിച്ച എസ്‌മൈൽ ബഖേയുടെ വാക്കുകൾ ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ അമേരിക്കയുടെ ആണവ നിർദ്ദേശം ഇറാൻ എന്തുകൊണ്ടാണ് തള്ളിക്കളഞ്ഞതെന്ന് ബഗായി വിശദീകരിച്ചു. 2015-ലെ ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ കരാറിലൂടെ ഇറാൻ അന്താരാഷ്ട്ര ആണവ ഏജൻസിയുടെ ഏറ്റവും ശക്തമായ പരിശോധനകൾക്ക് വഴങ്ങിയിരുന്നുവെന്നും, 4 ശതമാനത്തിൽ താഴെ മാത്രമാണ് യുറേനിയം സമ്പുഷ്ടമാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പിന്നീട് അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറുകയും, വീണ്ടും വീണ്ടും ചർച്ചാമേശ തകർക്കുകയും ചെയ്തുവെന്നാണ് ഇറാന്റെ ആരോപണം. “ചർച്ചകൾ എന്നാൽ ഇരുവിഭാഗത്തിന്റെയും ആശങ്കകൾ അംഗീകരിക്കലാണ്, അമേരിക്ക ആഗ്രഹിക്കുന്നത് പൂർണ കീഴടങ്ങലാണ്,”എന്നായിരുന്നു ബഗായിയുടെ കടുത്ത വിമർശനം.

ഇറാന്റെ കാഴ്ചപ്പാടിൽ ഏറ്റവും നിർണായകമായ വിഷയം ഹോർമുസ് കടലിടുക്കാണ്. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന ശിരാവാഹിനിയായ ഈ ജലപാതയിൽ ഉണ്ടായ പ്രതിസന്ധി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നേരിട്ട് ബാധിച്ചു. എന്നാൽ അതിന് ഉത്തരവാദി ഇറാനല്ലെന്നും, അമേരിക്കയും ഇസ്രയേലുമാണ് സാഹചര്യം സൃഷ്ടിച്ചതെന്നും ബഗായി ആരോപിച്ചു. ഇറാനെ ആക്രമിക്കാൻ പേർഷ്യൻ ഗൾഫ് മേഖലയിലെ ജലപാതകൾ ദുരുപയോഗം ചെയ്തതിനാലാണ് സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. “ഹോർമുസ് കടലിടുക്ക് തുറന്നതായിരുന്നു; യുദ്ധമാണ് പ്രശ്നം സൃഷ്ടിച്ചത്,” എന്ന് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും “ഇരട്ടത്താപ്പ്” എന്നായിരുന്നു ഇസ്രയേലിനെക്കുറിച്ചുള്ള ബഗായിയുടെ വിമർശനം. ഇറാന്റെ സമാധാനപരമായ ആണവ പദ്ധതിയെ തടയാൻ ശ്രമിക്കുമ്പോൾ, ഇസ്രയേൽമേഖലയിലെ ഏക യഥാർത്ഥ ആണവശക്തിയായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഇപ്പോഴും ട്രെയ്റ്റി ഓൺ ദി നോൺ-പ്രോലൈഫെറേഷൻ ഓഫ് നുക്ലീർ വെപ്പൺസ് (NPT) കരാറിൽ അംഗമല്ലെന്നും, അതേസമയം ഇറാൻ 1970 മുതൽ കരാറിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇസ്രയേലിന്റെ ആണവശേഖരം ചോദ്യം ചെയ്യാതെ ഇറാനെ മാത്രം ലക്ഷ്യമിടുന്നത് കറുത്ത കോമഡിയാണ്,” എന്നായിരുന്നു എസ്‌മൈൽ ബഖേയുടെ പരാമർശം.

അഭിമുഖത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചായിരുന്നു. ട്രംപ് ഇറാന്റെ പ്രതിരോധ സംവിധാനം തകർത്തുവെന്ന് അവകാശപ്പെട്ടതിനെ ബഖായി തള്ളി. “ഇറാനിൽ ഇപ്പോഴും നിരവധി അത്ഭുതങ്ങൾ ബാക്കിയുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാന്റെ കഴിവുകളെ അമേരിക്ക ഗുരുതരമായി കുറച്ചുകാണുകയാണെന്നും, യുദ്ധമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ബഖായി വിശദമായി മറുപടി നൽകി. ഇന്ത്യയും ഇറാനും ചരിത്രപരമായി ശക്തമായ ബന്ധമുള്ള രാജ്യങ്ങളാണെന്നും, നിലവിലെ ഊർജ്ജ പ്രതിസന്ധി അമേരിക്ക-ഇസ്രയേൽ നടപടികളുടെ പ്രത്യാഘാതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിച്ച അദ്ദേഹം, ബ്രിക്സ് യോഗത്തിനായി ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുമെന്നും സൂചിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഇന്ത്യാ ടുഡേ അഭിമുഖം വെറും ഒരു നയതന്ത്ര പ്രതികരണമല്ല, മറിച്ച് പശ്ചിമേഷ്യയിൽ രൂപംകൊള്ളുന്ന പുതിയ ശക്തിസമവാക്യത്തിന്റെ സൂചനയായി പലരും കാണുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുമ്പോൾ, ഇറാൻ ഇപ്പോൾ തുറന്ന ഏറ്റുമുട്ടലിനും ദീർഘകാല പ്രതിരോധത്തിനും തയ്യാറാണെന്ന സന്ദേശമാണ് ലോകത്തിന് മുന്നിൽ നൽകുന്നത്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക്, ആണവചർച്ചകൾ, ഇസ്രയേലിന്റെ ആണവ ശേഷി, അമേരിക്കയുടെ ഉപരോധങ്ങൾ എന്നിവയെക്കുറിച്ചുള്ള ബഗായിയുടെ തുറന്ന നിലപാട്, വരാനിരിക്കുന്ന മാസങ്ങളിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

ഈ അഭിമുഖം ഒരേസമയം രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്നാമത്, ഇറാൻ ഇനി പൂർണമായും പ്രതിരോധ നിലപാടിൽ മാത്രമല്ല മറിച്ച് രാഷ്ട്രീയമായും സൈനികമായും ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാമത്, പശ്ചിമേഷ്യയിലെ ഈ പ്രതിസന്ധി ഇനി പ്രാദേശിക പ്രശ്നമായി മാത്രം നിൽക്കുന്നില്ല. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ മുതൽ ആഗോള വ്യാപാരപാതകൾ വരെ, ലോക സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളെയും നേരിട്ട് ബാധിക്കുന്ന ഭീഷണിയായി അത് മാറിക്കൊണ്ടിരിക്കുകയാണ്.

Share Email
Top