ഷാരൂഖിന് നായികയായി സാമന്ത എത്തുന്നുവെന്ന് റിപ്പോർട്ടുകൾ

ഷാരൂഖിന് നായികയായി സാമന്ത എത്തുന്നുവെന്ന് റിപ്പോർട്ടുകൾ

സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. കൂടാതെ ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ഒരു ആക്ഷൻ ചിത്രമാണെന്നാണ് സൂചന. ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.

ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തീർച്ചയായും അത് ആരാധകർക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം. ഹിരാനിയുടെ വ്യത്യസ്തമായ പടമായിരിക്കും ഇതെന്നാണ് വിവരം. സാമന്തയുടെ ബോളിവുഡിലെ വൻ ചുവടുവയ്പ്പായിരിക്കും ചിത്രം.

രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ആഗോള ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. 2023 ലെ ഷാരൂഖ് ഖാൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഡങ്കി നീണ്ട 4 വർഷങ്ങൾക്ക് ശേഷം 2023 ൽ പഠാൻ, ജവാൻ, ഡങ്കി എന്നീ ഹിറ്റുകളാണ് ഷാരൂഖ് സൃഷ്ടിച്ചത്.

എന്നാൽ ഷാരൂഖിന് ഈ വർഷം റിലീസ് ഉണ്ടായേക്കില്ലെന്നാണ് വിവരം. പഠാൻ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് നിർമ്മിക്കുന്ന’കിംഗ്’ എന്ന ചിത്രത്തിൽ ഷാരൂഖ് എത്തും എന്ന് വിവരമുണ്ട്. സുഹാന ഖാൻ്റെ അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Top