റെട്രോ സീരിസായി ഇറക്കാൻ പ്ലാൻ ഉണ്ട്; കാർത്തിക് സുബ്ബരാജ്

ഇപ്പോഴിതാ റെട്രോ സീരീസ് ആയി ഇറക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകാൻ കാർത്തിക് സുബ്ബരാജ്

റെട്രോ സീരിസായി ഇറക്കാൻ പ്ലാൻ ഉണ്ട്; കാർത്തിക് സുബ്ബരാജ്
റെട്രോ സീരിസായി ഇറക്കാൻ പ്ലാൻ ഉണ്ട്; കാർത്തിക് സുബ്ബരാജ്

സൂര്യ നായകനായി എത്തിയ ചിത്രമാണ് റെട്രോ. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത് കാർത്തിക് സുബ്ബരാജ് ആണ്. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായിരുന്നില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ റെട്രോ സീരീസ് ആയി ഇറക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകാൻ കാർത്തിക് സുബ്ബരാജ്. ചിത്രം നാലോ അഞ്ചോ എപ്പിസോഡുള്ള ചെറിയ സീരീസായി പുറത്തിറക്കാൻ പ്ലാൻ ഉണ്ടായിരുന്നു. ഇത് നെറ്ഫ്ലിക്സുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ അവർ ഇതിനോട് താല്പര്യം കാണിച്ചില്ലെന്നും കാർത്തിക് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

‘റെട്രോ ഒരു ലിമിറ്റഡ് വെബ് സീരീസായി പുറത്തിറക്കാൻ പ്ലാൻ ഉണ്ടായിരുന്നു. നാലോ അഞ്ചോ എപ്പിസോഡുള്ള, ഓരോ എപ്പിസോഡും 30 – 35 മിനിറ്റ് മാത്രം ദൈർഘ്യമുള്ള രീതിയിൽ ഒരു മിനി സീരീസ്. സെക്കന്റ് ഹാഫിലെ ആ ആത്മീയതയും, കൾട്ടും ലാഫ്റ്റർ പോർഷനും എല്ലാം ചേർത്ത സീരിസായിരുന്നു മനസിൽ. ഈ ഒരു ഐഡിയ വന്നപ്പോൾ ഞാൻ നെറ്റ്ഫ്ലിക്സ് ടീമുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവർ അതിനോട് താല്പര്യം ഒന്നും കാണിച്ചിട്ടില്ല. ഞാൻ അത് വിട്ടിട്ടില്ല. ആ ചിന്തയുമായി മുന്നോട്ട് പോകാനും, എപ്പോഴെങ്കിലും ചെയ്യാനും താല്പര്യം ഉണ്ട്; കാർത്തിക് സുബ്ബരാജ് പറഞ്ഞു.

Also Read: ‘അത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്’; തുറന്ന് പറഞ്ഞു മഞ്ജു വാര്യർ

ഒടിടിയിൽ മികച്ച പ്രതികരണമാണ് റെട്രോയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനം എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്.

Share Email
Top