കശുവണ്ടി കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

കശുവണ്ടി കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

ലപ്പോഴും അമിത ഭക്ഷണം കഴിച്ചില്ലെങ്കിലും ഭാരം വര്‍ധിക്കുന്നതായി കാണാം, ഇത് തീര്‍ത്തും ആരോഗ്യകരമല്ലാത്ത ഭക്ഷണം സമയം തെറ്റി കഴിക്കുന്നതിലൂടെ സംഭവിക്കുന്നതാണ്. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ അമിത വിശപ്പാണ് നമുക്കുണ്ടാവുക. അങ്ങനെയുള്ളപ്പോള്‍ ഡയറ്റ് കൊണ്ട് പോലും ഒരു കാരണവുമുണ്ടാവില്ല. പൊണ്ണത്തടിയും അമിതഭാരവുമെല്ലാം നമ്മളെ അലട്ടുമ്പോള്‍ ആദ്യ ശ്രദ്ധിക്കേണ്ടത് കൃത്യസമയത്ത് നമ്മള്‍ ഭക്ഷണം കഴിക്കാറുണ്ടോ എന്നതാണ്. അത് കൃത്യമായ ശേഷം ഒരു കാര്യം നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത് മറ്റൊന്നുമല്ല കശുവണ്ടി പരിപ്പാണ്. ഗുണങ്ങള്‍ ഒരുപാടുണ്ട് കശുവണ്ടിയില്‍. സ്ത്രീകള്‍ക്ക് ഡയറ്റിന് പറ്റി ഭക്ഷണമാണ് കശുവണ്ടി. ഒരുപാട് ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കും. അണ്ടിപരിപ്പ് സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയറും അതുപോലെ ഭാരം കുറയ്ക്കുന്നതുമെല്ലാം എളുപ്പമായി മാറും. നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തമാക്കാന്‍ കശുവണ്ടി കൊണ്ട് സാധിക്കും. ഇതുവഴി ഏത് രോഗത്തെയും തടയാന്‍ സാധിക്കും. കാരണം അണ്ടിപ്പരിപ്പില്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞിരിക്കുകയാണ്. ധാതുക്കളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് ഇവ.

വിറ്റാമിന്‍ സിയുടെ വലിയൊരു കലവറയാണ് കശുവണ്ടി പരിപ്പ്. പക്ഷേ നിത്യേന എത്ര എണ്ണം കഴിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അത് ശരീരത്തിന് ദോഷകരമായി മാറും. ചുരുങ്ങിയത് നിത്യേന രണ്ട് കഷ്ണം കശുവണ്ടി പരിപ്പ് മുതല്‍ നാല് കഷ്ണം വരെ കഴിക്കുന്നതില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ സ്വാദേറെ ഉള്ളത് കൊണ്ട് കൂടുതല്‍ കഴിച്ചാല്‍ അത് ശരീരത്തിന് നമ്മള്‍ വിചാരിച്ച ഫലം നല്‍കില്ല. അണ്ടിപരിപ്പ് അരച്ച് കലക്കി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. നമ്മുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ കശുവണ്ടി പരിപ്പ് കഴിക്കുന്നത് കൊണ്ട് സാധിക്കും. കശുവണ്ടിയില്‍ ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. നമ്മുടെ ചര്‍മത്തിന് പ്രായമേറുന്നത് മറികടക്കാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും. അണ്ടിപരിപ്പില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനം വേഗത്തില്‍ സാധ്യമാക്കും. അതുപോലെ ദഹനമില്ലായ്മ അടക്കം ഇവ പരിഹരിക്കും. ശരീരത്തിന് ഊര്‍ജം സമ്മാനിക്കാനും അതുപോലെ കശുവണ്ടിക്ക് സാധിക്കും. ഇനി ഭാരം കുറയ്ക്കാന്‍ നമ്മള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇവ കഴിച്ചാല്‍ മതി. നമ്മുടെ അമിതമായ വിശപ്പിനെയും ഇവ നിയന്ത്രിക്കും. അതിലൂടെ കൊളസ്ട്രോളും കുറയും.

Top