ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

ക്ഷണം പാകം ചെയ്ത് കഴിഞ്ഞ് സൂക്ഷിച്ചു വയ്ക്കുന്ന രീതി പലതാണ്. ചിലത് ഫ്രിഡ്ജില്‍ വച്ച് പിന്നീട് ചൂടാക്കി ഉപയോഗിയ്ക്കും, ചിലപ്പോള്‍ തണുത്തത് വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കും, ചിലത് എണ്ണ രൂപത്തിലാകും. എന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്ത ചില ഭക്ഷണ വസ്തുക്കളുണ്ട്. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കണം, ഇല്ലെങ്കില്‍ വയറിന് പണികിട്ടും.
ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടും ചൂടാക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ചെറിയ അബദ്ധം പോലും ഭക്ഷണത്തിന്റെ രുചിയും ഘടനയും നശിപ്പിക്കും. ഭക്ഷണം ചൂടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രുചിയും ഘടനയും നിലനിര്‍ത്താന്‍ മാത്രമല്ല അവശേഷിക്കുന്ന ഭക്ഷണം തെറ്റായ രീതയില്‍ പാകം ചെയ്യുന്നത് വയറിലെ അണുബാധ, ഭക്ഷ്യ വിഷബാധ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണം ആയേക്കാം. ശരിയായ ഊഷ്മാവില്‍ ഭക്ഷണം ചൂടാക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുക മാത്രമല്ല ഭക്ഷണത്തിന്റെ പോഷണം നിലനിര്‍ത്തുകയും ചെയ്യും.

ഭക്ഷണം ചൂടുള്ളതാണെന്നും ബാക്ടീരിയ പ്രജനനത്തിന് സാധ്യതയില്ലെന്നും ഉറപ്പാക്കാന്‍ വീണ്ടും ചൂടാക്കിയ ശേഷം വേഗം തന്നെ ഭക്ഷണം കഴിക്കുക. ചൂടോടെ ഫ്രിഡ്ജില്‍ വെയ്ക്കരുത് തണുപ്പ് മാറാതെ ചൂടാക്കരുത്, ഭക്ഷണം പാചകം ചെയ്ത ശേഷം അതേ ചൂടില്‍ ഫ്രിഡ്ജില്‍ വെയ്ക്കരുത്. പാചകം ചെയ്ത ശേഷം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഭക്ഷണം തണുപ്പിക്കാന്‍ അനുവദിക്കണം. ഭക്ഷണം സാധാരണ റൂം താപനിലയില്‍ എത്തയതിന് ശേഷം ഭക്ഷണം മൂടി ഫ്രിഡ്ജില്‍ വെയ്ക്കുക. ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണം പുറത്തെടുത്ത് ഭക്ഷണം റൂം താപനിലയിലേക്ക് എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മൈക്രോവേവിലോ ഒരു പാത്രത്തിലോ വീണ്ടും ചൂടാക്കുക.

ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടുകയും അത് ഭക്ഷ്യ വിഷബാധയക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും അത് കൊണ്ടാണ് ഭക്ഷണം ഒരു പ്രാവശ്യം മാത്രം ശരിയായ താപനിലയില്‍ ചൂടാക്കാന്‍ ഭക്ഷ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. തണുപ്പിച്ച ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ശരിയായ രീതികള്‍ പാലിച്ചാല്‍ മാത്രമേ അത് സുരക്ഷിതമാകൂ. ശീതീകരിച്ച ഭക്ഷണം വീണ്ടും ചൂടാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വെച്ചാല്‍ അത് ചൂടാകാന്‍ ഒരുപാട് നേരം എടുക്കുമെന്നതാണ്. ആദ്യം ഭക്ഷണത്തിലെ തണുപ്പ് പോയെന്ന് ഉറപ്പാക്കുക, എന്നാല്‍ മാത്രമെ ശരിയായി ചൂടാക്കാനാകൂ. തണുപ്പ് പോയ ശേഷം ചൂടാക്കാം. കുറച്ച് സമയം എടുക്കുമെങ്കിലും നന്നായി ചൂടാക്കിയ ശേഷം മാത്രം അത് കഴിക്കുക.

മൈക്രോ വേവില്‍ ചൂടാക്കുമ്പോള്‍, എല്ലാ ഭാഗത്തും ശരിയായ രീതിയില്‍ ചൂടാവുന്നുണ്ടെന്നും ഭക്ഷണം ഒറ്റയടിക്ക് ശരിയായി ചൂടാക്കിയെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവയെ ചെറിയ കഷണങ്ങളായി മുറിക്കുക അല്ലെങ്കില്‍ ചെറിയ ഭാഗങ്ങളാക്കി ചൂടാക്കുക എന്നതാണ്. അരിയാഹാരം ചൂടാക്കി കഴിയ്ക്കരുത്, പ്രത്യേകിച്ചും ചോറ്. അരിയില്‍ ഒരു ബാക്ടീരിയയുണ്ട്, കഴുകി ചൂടാക്കുമ്പോള്‍ ഇവ നശിച്ചു പോകും. എന്നാല്‍ ഇവ വീണ്ടും ചൂടാക്കുമ്പോള്‍ ഇവയുടെ ടോക്സിനുകള്‍ വീണ്ടും ആക്ടീവായി ആരോഗ്യപ്രശ് നങ്ങളുണ്ടാക്കുന്നു. പഴയ ചോറ് ചൂടാക്കിക്കഴിയ്ക്കുമ്പോള്‍ പലര്‍ക്കും വയറിന് പ്രശ്നമുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്.കൂണ്‍ ഫ്രഷ് ആയി മാത്രമേ കഴിയ്ക്കാവൂ. ഇത് ചൂടാക്കിയാല്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകളാകുന്നു. ഇത് കഴിയ്ക്കുമ്പോള്‍ വയറുവേദന, വയറിളക്കം, ഗ്യാസ് തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇത് ഫ്രഷ് ആയി തയ്യാറാക്കി ഉടന്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതുപോലെ തന്നെ ഉരുളക്കിഴങ്ങും തണുത്തത് ചൂടാക്കിയാല്‍ ബാക്ടീരിയല്‍ പോയ്സനിംഗ് സാധ്യതയുണ്ടാക്കും. ഇത് വയറിന് പ്രശ്നങ്ങളുണ്ടാക്കുന്നു. ചിലതിന് ക്ലോസ്ട്രിഡിയം ബാക്ടീരിയല്‍ അണുബാധയുണ്ടാക്കി നെര്‍വ് പ്രശ്നങ്ങള്‍ വരെയുണ്ടാക്കാം.

Top