മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; വയറുകൾ കവർന്നു

മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്

മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; വയറുകൾ കവർന്നു
മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; വയറുകൾ കവർന്നു

എറണാകുളം പൈങ്ങോട്ടൂരിലെ നിർമാണത്തിലിരിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിൽ മോഷണം. മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്. എഫ്.ഐ.ആർ പ്രകാരം സെപ്റ്റംബർ 13ന് വൈകിട്ട് 6.30ഓടെയാണ് സംഭവം.

മേൽനോട്ടക്കാരന്റെ പരാതിയിൽ പോത്താനിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ പ്രദേശത്ത് സമാനമായ രീതിയിൽ നിർമാണ സാമഗ്രികൾ മോഷണം പോയിട്ടുള്ളതിനാൽ ഇതിനുപിന്നിൽ പ്രത്യേക സംഘമുണ്ടോ എന്നും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തിവരികയാണ്.

Share Email
Top