മുംബൈ: അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. താനെയിലെ കല്യാൺ ഏരിയയിൽ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അനുവാദമില്ലാതെ പണമെടുത്തതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി അനുജനുമായി വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. വാക്ക് തര്‍ക്കം രൂകഷമായപ്പോൾ പ്രകോപിതനായ ഇയാൾ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.