വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 43കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 43കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ 43കാരന്‍ അറസ്റ്റില്‍. പാലോട് മടത്തറ സ്വദേശി സജീവ് (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സജീവിനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പാലോട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്.

യുവതിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Top