ബ്യൂണസ് ഐറിസ്:ലയണൽ മെസ്സിയെ ഉൾപ്പെടുത്തി ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനായ ശേഷമാണ് മെസ്സി മത്സരത്തിൽ ഉൾപ്പെടുന്നത്. കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ മെസ്സി അർജന്റീനയുടെ അവസാന രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല.എട്ട് കളിയിൽ ആറിലും ജയിച്ച അർജന്റീന 18 പോയിന്റുമായി മേഖലയിൽ ഒന്നാംസ്ഥാനത്താണ്. യുവതാരം നിക്കോ പാസാണ് കോച്ച് ലിയോണൽ സ്‌കലോണി പ്രഖ്യാപിച്ച ടീമിലെ പുതുമുഖം. മോശം പെരുമാറ്റത്തിന് സസ്‌പെൻഷനിലായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ ഒഴിവാക്കി.
ജെറോണിമോ റൂളി, യുവാൻ മുസ്സോ, വാൾട്ടർ ബെനിറ്റസ് എന്നിവരാണ് ടീമിലെ ഗോൾകീപ്പർ. ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലൗറ്ററോ മാർട്ടിനസ്, ജൂലിയൻ അൽവാരസ്, അലയാന്ദ്രോ ഗർണാച്ചോ, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവനി ലോ സെൽസോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. അർജന്റീന ഈമാസം പത്തിന് വെനിസ്വേലയേയും പതിനാറിന് ബൊളിവിയയേയും നേരിടും.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ എമിലിയാനോ മാർട്ടിനെസ് ഫിഫ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായി അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി . 2022ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം നടന്ന പുരസ്‌കാരദാനച്ചടങ്ങിൽ ഗോൾഡൻ ഗ്ലൗവ് പുരസ്‌കാരം നേടിയശേഷം മാർട്ടിനെസ് വിവാദ ആംഗ്യം കാണിച്ചിരുന്നു . ഇതിന് പുറമെ സെപ്റ്റംബർ 10ന് നടന്ന ചേർത്താണ് രണ്ട് മത്സര വിലക്ക്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ നപടിയിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.സെപ്റ്റംബർ അഞ്ചിന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിനുശേഷമാണ് എമിലിയാനോ മാർട്ടിനെസിന് വിലക്കേർപ്പെടുത്തിയത്.