ചെപ്പോക്കിലെ വിക്കറ്റ് വ്യത്യസ്തമാണ്; പുതിയ തന്ത്രം പുറത്തെടുക്കും: ഡാനിയേല്‍ വെട്ടോറി

ചെപ്പോക്കിലെ വിക്കറ്റ് വ്യത്യസ്തമാണ്; പുതിയ തന്ത്രം പുറത്തെടുക്കും: ഡാനിയേല്‍ വെട്ടോറി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. വരാനിരിക്കുന്ന മത്സരങ്ങള്‍ ഹൈദരാബാദിന് കടുപ്പമേറിയതാണ്. അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവരുടെ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് നേരിടണം. ചെന്നൈയ്‌ക്കെതിരെ പുതിയ തന്ത്രം പുറത്തെടുക്കാനാണ് സണ്‍റൈസേഴ്‌സ് തയ്യാറെടുക്കുന്നതെന്ന് പരിശീലകന്‍ ഡാനിയേല്‍ വെട്ടോറി പ്രതികരിച്ചു.

ചെപ്പോക്കിലെ വിക്കറ്റ് വ്യത്യസ്തമാണ്. അതിനാല്‍ തന്ത്രങ്ങള്‍ മാറ്റേണ്ടതുണ്ട്. 207 റണ്‍സ് പിന്തുടരുമ്പോള്‍ ഒരാള്‍ ആങ്കര്‍ റോള്‍ കളിക്കണമായിരുന്നു. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് രീതികളില്‍ മാറ്റമുണ്ടാകുമെന്ന് ഡാനിയേല്‍ വെട്ടോറി വ്യക്തമാക്കി.

ഐപിഎല്ലില്‍ ഒരു മത്സരവും എളുപ്പമല്ല. ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. മുന്‍ മത്സരങ്ങളില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ ബെംഗളൂരുവിനെതിരെ അവര്‍ പരാജയപ്പെട്ടു. 14 മത്സരങ്ങളിലും ഓപ്പണിംഗ് സഖ്യത്തിന് നന്നായി കളിക്കാന്‍ കഴിയില്ല. അത്തരം സാഹചര്യത്തില്‍ മധ്യനിരയില്‍ നിന്ന് പിന്തുണ ലഭിക്കണമെന്ന് വെട്ടോറി പറഞ്ഞു.

Top