കുതിപ്പിൽ ബിറ്റ്കോയിൻ; ആദ്യമായി ലക്ഷം ഡോളർ പിന്നിട്ട് മൂല്യം

2016ൽ 453 ഡോളർ മാത്രമുണ്ടായിരുന്ന ബിറ്റ്കോയിൻ വിലയാണ് ഇപ്പോൾ ലക്ഷത്തിലെത്തി നിൽക്കുന്നത്

കുതിപ്പിൽ ബിറ്റ്കോയിൻ; ആദ്യമായി ലക്ഷം ഡോളർ പിന്നിട്ട് മൂല്യം
കുതിപ്പിൽ ബിറ്റ്കോയിൻ; ആദ്യമായി ലക്ഷം ഡോളർ പിന്നിട്ട് മൂല്യം

മേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം കുതിച്ചു. 1,03,132.80 ഡോളറാണ് നിലവിലെ വില. ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ആദ്യമായാണ് ലക്ഷം ഡോളർ പിന്നിടുന്നത്. 87,39,554 ഇന്ത്യൻ രൂപയാണ് ഒരു ബിറ്റ്കോയിന്‍റെ വില.

ഈ വര്‍ഷം ബിറ്റ്‌കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ട്രംപിന്റെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം 45 ശതമാനമാണ് മൂല്യം ഉയര്‍ന്നത്. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിലേയ്ക്ക് ഇലോണ്‍ മസ്‌കിനെയും പോള്‍ അറ്റ്കിന്‍സിനെയും നിയമിച്ചതോടെ അനുകൂല നയങ്ങളും പരിഷ്‌കാരങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുതിപ്പ്.

Also Read: പുതിയ അപ്‌ഡേഷനുമായി ഗൂഗിൾ മാപ്പ്

‘ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പി’ന്റെ ചുമതലയിലുള്ള ട്രൂത്ത് സ്‌പെഷൽ എന്ന സമൂഹമാധ്യമ കമ്പനി ക്രിപ്‌റ്റോ ട്രേഡിങ് പ്‌ളാറ്റ്‌ഫോമായ ബക്‌റ്റിനെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കവും കുതിപ്പിന് സഹായിച്ചു. ഡിജിറ്റൽ ആസ്‌തികൾക്കു പിന്തുണ നൽകുമെന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. 2016ൽ 453 ഡോളർ മാത്രമുണ്ടായിരുന്ന ബിറ്റ്കോയിൻ വിലയാണ് ഇപ്പോൾ ലക്ഷത്തിലെത്തി നിൽക്കുന്നത്.

Also Read: ഇനി നാല് നോമിനികള്‍ വരെയാകാം; ബാങ്കിങ് ഭേദഗതി ബില്‍ പാസാക്കി

എന്താണ് ക്രിപ്‌റ്റോ കറന്‍സി?

ക്രിപ്‌റ്റോകറൻസി എന്നത് കറൻസിയുടെ ഒരു ഡിജിറ്റൽ രൂപമാണ്. യൂണിറ്റുകൾ സൃഷ്ടിക്കുന്നതിലും ഇടപാടുകൾ നടത്തുന്നതിലും കറൻസി ഉടമസ്ഥതയുടെ കൈമാറ്റം പരിശോധിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകൾ സുരക്ഷിതമാക്കാനും ക്രിപ്‌റ്റോഗ്രഫി ഉപയോഗിക്കുന്നു. ഒരു കറന്‍സി യൂണിറ്റിനെ പ്രതിനിധീകരിക്കുന്ന ഡാറ്റയുടെ ഒരു കോഡഡ് സ്ട്രിംഗ് ആണ് ക്രിപ്റ്റോകറന്‍സി. ബ്ലോക്ക്ചെയിനുകള്‍ എന്ന് വിളിക്കുന്ന പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്കുകള്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിരീക്ഷിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, ക്രിപ്റ്റോകറന്‍സികള്‍ക്ക് ഒരു കറന്‍സിയായും അക്കൗണ്ടിംഗ് സിസ്റ്റമായും പ്രവര്‍ത്തിക്കാനാകും.

Share Email
Top