പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രം മെയ് രണ്ടിന് റിലീസ് ചെയ്‍തേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം നാളെ വൈകുന്നേരം ഏഴ് മണിക്ക് പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്.
അതേസമയം വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചിത്രത്തിൻ്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Also Read: സംവിധായകൻ ശാന്തിവിള ദിനേശിൻ്റെ ഹർജി സുപ്രീം കോടതി തള്ളി
ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത് രജപുത്രനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.