ഇനി സായ് പല്ലവിയുടെ തണ്ടേല്‍; ട്രെയിലര്‍ ജനുവരി 28ന് എത്തും

2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്

ഇനി സായ് പല്ലവിയുടെ തണ്ടേല്‍; ട്രെയിലര്‍ ജനുവരി 28ന് എത്തും
ഇനി സായ് പല്ലവിയുടെ തണ്ടേല്‍; ട്രെയിലര്‍ ജനുവരി 28ന് എത്തും

ന്ദൂ മൊണ്ടേടിയുടെ സംവിധാനത്തില്‍ ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ തണ്ടേല്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. കാത്തിരിപ്പിനൊടുവില്‍ തണ്ടേലിലെ ട്രെയിലര്‍ പുറത്തുവിടുകയാണ്.  ട്രെയിലര്‍ പുറത്തുവിടുക ജനുവരി ഇരുപത്തിയെട്ടിനാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

Also Read: മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വം’ അപ്‍ഡേറ്റ് പുറത്ത്

2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേല്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Share Email
Top