1968-ൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ ക്രോം ഡോം’ എന്ന അതീവ രഹസ്യ പദ്ധതി! ലോകം അവസാനിക്കുമായിരുന്ന ആ ‘ആണവ ചതി’…

ശീതയുദ്ധം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന കാലം. ലോകം ആരെയും ഭയക്കേണ്ടതില്ലെന്ന് അമേരിക്ക ആണയിടുമ്പോഴും, ആരും അറിയാതെ ആകാശത്ത് അവർ ഒരു 'ആണവ വല' നെയ്യുകയായിരുന്നു....

1968-ൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ ക്രോം ഡോം’ എന്ന അതീവ രഹസ്യ പദ്ധതി! ലോകം അവസാനിക്കുമായിരുന്ന ആ ‘ആണവ ചതി’…
1968-ൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ ക്രോം ഡോം’ എന്ന അതീവ രഹസ്യ പദ്ധതി! ലോകം അവസാനിക്കുമായിരുന്ന ആ ‘ആണവ ചതി’…

1968 ജനുവരിയിലെ ആ തണുത്ത രാത്രി. ആർട്ടിക് മഞ്ഞുപാളികൾക്ക് മുകളിൽ നിശബ്ദത തളംകെട്ടി നിൽക്കുമ്പോൾ, ആകാശത്ത് ഒന്നിന് പുറകെ ഒന്നായി പറന്നുകൊണ്ടിരുന്നത് ലോകത്തെ തന്നെ ചാരമാക്കാൻ ശേഷിയുള്ള മാരകായുധങ്ങളായിരുന്നു. ശീതയുദ്ധം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന കാലം. ലോകം ആരെയും ഭയക്കേണ്ടതില്ലെന്ന് അമേരിക്ക ആണയിടുമ്പോഴും, ആരും അറിയാതെ ആകാശത്ത് അവർ ഒരു ‘ആണവ വല’ നെയ്യുകയായിരുന്നു.

എന്നാൽ അന്ന് ഗ്രീൻലാൻഡിന്റെ ആകാശത്ത് സംഭവിച്ച ഒരു അപകടം, അമേരിക്ക ലോകത്തോട് പറഞ്ഞു കൊണ്ടിരുന്ന സമാധാന പ്രസംഗങ്ങളുടെ മുനയൊടിച്ചു. ഒരു വശത്ത് ആണവ രഹിത നയം പ്രസംഗിക്കുകയും മറുഭാഗത്ത് അതീവ രഹസ്യമായി ആണവ ബോംബറുകൾ പറത്തുകയും ചെയ്യുന്ന ‘അമേരിക്കൻ ധിക്കാരം ‘ലോകത്തിന് മുന്നിൽ നഗ്നമായി വെളിപ്പെട്ടത് അന്നാണ്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആ വിമാനാപകടത്തിന്റെ ചുരുളുകൾ ഇതാ ഇവിടെ അഴിയുകയാണ്…

Also Read: ഗ്രീൻലാൻഡ് അമേരിക്കയുടേതോ? ചൈനയിൽ കാറ്റാടിയന്ത്രങ്ങൾ ഇല്ലേ? ട്രംപിന്റെ 70 മിനിറ്റ് നീണ്ട അലർച്ചയും പൊളിഞ്ഞു വീണ നുണക്കഥകളും!

ആകാശത്തെ തീഗോളം: 35,000 അടി ഉയരത്തിലെ ആ മരണം

ന്യൂയോർക്കിലെ പ്ലാറ്റ്‌സ്‌ബർഗ് വ്യോമസേനാ താവളത്തിൽ നിന്ന് ഗർജ്ജനത്തോടെ കുതിച്ചുയർന്നതായിരുന്നു ആ ബി-52ജി (B-52G) സ്ട്രാറ്റോഫോർട്രെസ്. ഗ്രീൻലാൻഡിലെ തുലെ (Thule) വ്യോമതാവളത്തിന് മുകളിൽ 35,000 അടി ഉയരത്തിൽ വട്ടമിട്ടു പറക്കുക എന്നതായിരുന്നു ആ വിമാനത്തിന്റെ ദൗത്യം. സോവിയറ്റ് യൂണിയനിൽ നിന്ന് അമേരിക്കയെ ലക്ഷ്യമാക്കി വരുന്ന ബാലിസ്റ്റിക് മിസൈലുകളെ മുൻകൂട്ടി നിരീക്ഷിക്കുക എന്നതായിരുന്നു ധർമം.

ഏഴ് ക്രൂ അംഗങ്ങളുമായി പറന്ന ആ കൂറ്റൻ ബോംബർ വിമാനത്തിന്റെ ഉള്ളിൽ ലോകത്തെ തന്നെ ഞെട്ടിക്കാൻ ശേഷിയുള്ള നാല് തെർമോ ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പെട്ടെന്നാണ് വിമാനത്തിനുള്ളിൽ തീപിടുത്തമുണ്ടായത്. സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങൾ തകരാറിലായി. നിയന്ത്രണം നഷ്ടപ്പെട്ട ആ ആണവ വിമാനം ഒരു വലിയ അഗ്നിഗോളമായി ഗ്രീൻലാൻഡിന്റെ മഞ്ഞുപാളികളിലേക്ക് പതിക്കാൻ തുടങ്ങി…

Also Read: ശബ്ദത്തേക്കാൾ അഞ്ചുമടങ്ങിലധികം വേഗത, 15 മിനിറ്റ് 1,500 കിലോമീറ്റർ, ചിന്തിക്കുന്നതിനും മുൻപേ പ്രഹരം! ലോകത്തെ ഞെട്ടിക്കാൻ ഡിആർഡിഒയുടെ കരുത്തൻ

നാല് തെർമോ ന്യൂക്ലിയർ ബോംബുകൾ; ചിതറിത്തെറിച്ച പ്ലൂട്ടോണിയം

അപകടം മണത്ത പൈലറ്റും ജീവനക്കാരും താവളത്തിലേക്ക് സന്ദേശം നൽകിയ ശേഷം വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി. ഏഴുപേരിൽ ആറുപേർ രക്ഷപ്പെട്ടെങ്കിലും ഒരാൾ ആ മഞ്ഞുമലകളിൽ ജീവൻ വെടിഞ്ഞു. എന്നാൽ യഥാർത്ഥ ദുരന്തം വിമാനം തറയിൽ പതിച്ചപ്പോഴായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാല് തെർമോ ന്യൂക്ലിയർ ആയുധങ്ങൾ ശക്തമായ ആഘാതത്തിൽ പൊട്ടിത്തെറിച്ചു. ഭാഗ്യവശാൽ, അവയിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചതിനാൽ ഒരു സമ്പൂർണ്ണ ആണവ സ്ഫോടനം ഒഴിവായി.

എങ്കിലും, സ്ഫോടനത്തിന്റെ ഫലമായി മാരകമായ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു. പ്ലൂട്ടോണിയം, യുറേനിയം, ട്രിറ്റിയം തുടങ്ങിയ മാരക മൂലകങ്ങൾ ആർട്ടിക് മണ്ണിൽ കലർന്നു. ലോകം കണ്ട ഏറ്റവും വലിയ ആണവ മലിനീകരണങ്ങളിൽ ഒന്നായി അത് മാറി.

Also Read: ഇറാന്റെ ‘ഡിജിറ്റൽ കടുവകൾ’! ലോകത്തെ ഇരുട്ടിലാക്കാൻ ഒരൊറ്റ ക്ലിക്ക് മതി; ഇസ്രയേൽ ഭയക്കുന്ന ആ രഹസ്യം!

ഈ അപകടം വെറുമൊരു സാങ്കേതിക തകരാറായിരുന്നില്ല, മറിച്ച് അമേരിക്കയുടെ ‘ഓപ്പറേഷൻ ക്രോം ഡോം’ എന്ന അതീവ രഹസ്യ പദ്ധതിയുടെ പരാജയമായിരുന്നു. സോവിയറ്റ് ഭീഷണി നേരിടാൻ രാവും പകലും ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള ബോംബർ വിമാനങ്ങൾ ആകാശത്ത് നിലനിർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1957 മുതൽ ആണവ രഹിത നയം പിന്തുടരുന്ന ഡെൻമാർക്കിനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത വഞ്ചനയായിരുന്നു. തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ അമേരിക്ക രഹസ്യമായി ആണവ വിമാനങ്ങൾ പറത്തുന്നത് കണ്ടുപിടിക്കപ്പെട്ടതോടെ ഡെൻമാർക്ക് രോഷാകുലരായി. തുലെ വ്യോമതാവളത്തിലെ കെട്ടിടങ്ങൾ ഭൂകമ്പത്തിൽ എന്നപോലെ കുലുങ്ങിയ ആ രാത്രി ഡാനിഷ് അധികൃതർക്ക് മറക്കാനാവില്ല. അമേരിക്കയുടെ സമാധാന വാദങ്ങൾ വെറും പൊള്ളയാണെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.

റേഡിയോ ആക്ടീവ് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഡെൻമാർക്ക് ആവശ്യപ്പെട്ടെങ്കിലും തുടക്കത്തിൽ അമേരിക്ക അത് നിഷേധിച്ചു. 12 അടി നീളവും 1,000 കിലോഗ്രാമിലധികം ഭാരവുമുള്ള ആ ബോംബുകൾ ഒരു നഗരത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ളവയായിരുന്നു. ഒടുവിൽ ഒരു ഡാനിഷ് ശാസ്ത്രജ്ഞന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്ന് അമേരിക്ക വഴങ്ങി. 1968 സെപ്റ്റംബർ വരെ നീണ്ടുനിന്ന ബൃഹത്തായ ശുചീകരണ പ്രവർത്തനത്തിന് ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 9.4 മില്യൺ ഡോളറാണ് ചിലവായത്. ഒരു ദശലക്ഷം ഗാലൺ റേഡിയോ ആക്ടീവ് മാലിന്യം ഐസിൽ നിന്ന് ചുരണ്ടി മാറ്റി അമേരിക്കയിലേക്ക് തന്നെ കൊണ്ടുപോയി. മഞ്ഞുരുകിയാൽ ഈ റേഡിയോ ആക്ടീവ് വിഷം കടലിലേക്ക് ഒഴുകുമെന്ന ശാസ്ത്രജ്ഞരുടെ ആശങ്ക ഇന്നും നിലനിൽക്കുന്നു.

Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല

ഗ്രീൻലാൻഡിലെ ആ രാത്രി വെറുമൊരു വിമാനാപകടത്തിന്റെ കഥയല്ല, മറിച്ച് അധികാരത്തിന് വേണ്ടി ലോകത്തെ തന്നെ പണയപ്പെടുത്തിയ ഒരു വൻശക്തിയുടെ വെളിപ്പെടുത്താത്ത അധ്യായമാണ്. മഞ്ഞുപാളികൾക്കടിയിൽ ഇന്നും ആ റേഡിയോ ആക്ടീവ് വിഷത്തിന്റെ അംശങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ശീതയുദ്ധം അവസാനിച്ചെങ്കിലും, വൻശക്തികൾ രഹസ്യമായി സൂക്ഷിക്കുന്ന ഇത്തരം മാരകായുധങ്ങൾ ലോകത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. പ്രകൃതി പോലും ഭയന്ന ആ രാത്രിയുടെ ഓർമ്മകൾ ഇന്നും ഗ്രീൻലാൻഡിലെ കാറ്റിൽ മുഴങ്ങുന്നുണ്ട്….

Share Email
Top