‘വീര ധീര സൂരന്‍’; എസ് യു അരുണ്‍കുമാര്‍- ചിയാന്‍ വിക്രം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

‘വീര ധീര സൂരന്‍’; എസ് യു അരുണ്‍കുമാര്‍- ചിയാന്‍ വിക്രം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

സ് യു അരുണ്‍കുമാര്‍ ചിയാന്‍ വിക്രത്തെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ‘വീര ധീര സൂരന്‍’ എന്നാണ് സിനിമയുടെ ടൈറ്റില്‍. സിനിമയുടെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും ചിയാന്‍ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരന്‍പ്, കര്‍ണ്ണന്‍, മാമന്നന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു.

ദുഷാര വിജയന്‍ സിനിമയില്‍ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജിവി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം.

Top