ജിവി പ്രകാശിന്റെ നായികയായി കയാദു ലോഹര്‍; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മാരിയപ്പന്‍ ചിന്നയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ജിവി പ്രകാശിന്റെ നായികയായി കയാദു ലോഹര്‍; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ജിവി പ്രകാശിന്റെ നായികയായി കയാദു ലോഹര്‍; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജി വി പ്രകാശ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഇമ്മോര്‍ട്ടല്‍’. മാരിയപ്പന്‍ ചിന്നയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് കയാദു ലോഹര്‍ ആണ്. ഇമ്മോര്‍ട്ടിലെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി.

ജി വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. മാരിയപ്പന്‍ ചിന്നയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സാം സി എസ് ആണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നത്. സിനിമയിലെ മറ്റു അഭിനേതാക്കള്‍ ആരൊക്കെ എന്നതില്‍ പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.

Also Read: തുടരുമിലെ ‘കണ്മണി പൂവേ’ വീഡിയോ സോങ് പുറത്ത്

ഈ ചിത്രത്തിന് പുറമെ ‘എസ്ടിആര്‍ 49’ എന്ന സിനിമയും കയാദുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിലമ്പരസന്‍ നായകനാകുന്ന ഈ ചിത്രം ‘പാര്‍ക്കിംഗ്’ എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ രാംകുമാര്‍ ബാലകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വര്‍ഷം തിയേറ്ററിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരന്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

Share Email
Top