‘തലൈവര്‍ 171’ ഇനി ‘കൂലി’; ടൈറ്റില്‍ ടീസര്‍ എത്തി

‘തലൈവര്‍ 171’ ഇനി ‘കൂലി’; ടൈറ്റില്‍ ടീസര്‍ എത്തി

ചെന്നൈ: രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ‘കൂലി’എന്നാണ്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന.

ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേ സമയം സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

Top