കിരീടം വിരാട് കോഹ്‌ലിയ്ക്ക്; ഗൂഗിൾ കിരീടം ഈ ഫ്രാഞ്ചൈസിക്ക്! MI, CSK ടീമുകളെ പോലും മലർത്തിയടിച്ച് ഒരു റണ്ണറപ്പ്

ഐ.പി.എല്ലിൽ, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ ടീം ഡൽഹി ക്യാപിറ്റൽസാണ്

കിരീടം വിരാട് കോഹ്‌ലിയ്ക്ക്; ഗൂഗിൾ കിരീടം ഈ ഫ്രാഞ്ചൈസിക്ക്! MI, CSK ടീമുകളെ പോലും മലർത്തിയടിച്ച് ഒരു റണ്ണറപ്പ്
കിരീടം വിരാട് കോഹ്‌ലിയ്ക്ക്; ഗൂഗിൾ കിരീടം ഈ ഫ്രാഞ്ചൈസിക്ക്! MI, CSK ടീമുകളെ പോലും മലർത്തിയടിച്ച് ഒരു റണ്ണറപ്പ്

2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഒരുപാട് ആവേശകരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) ചരിത്രത്തിലാദ്യമായി കപ്പ് ഉയർത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. സ്വാഭാവികമായും, ആരാധകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ടീം ആർ.സി.ബിയോ, മുംബൈ ഇന്ത്യൻസോ, ചെന്നൈ സൂപ്പർ കിങ്‌സോ ആയിരിക്കുമെന്നാണ് പലരും കരുതുന്നത്.

എന്നാൽ, ആ കണക്കുകൾ തെറ്റാണ്! 2025-ൽ ലോകമെമ്പാടുമുള്ള ആരാധകർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീം മറ്റാരുമല്ല, അത് നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ് കിങ്‌സാണ്. ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിങ്‌സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തി വിരാട് കോഹ്ലിയും സംഘവും ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്.

ആഗോള കായിക തിരച്ചിൽ പട്ടികയിൽ പഞ്ചാബ് നാലാമത്!

ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക ക്ലബ്ബുകളുടെ ആഗോള പട്ടികയിൽ പഞ്ചാബ് കിങ്‌സ് നാലാം സ്ഥാനത്ത് എത്തി എന്നതും ശ്രദ്ധേയമാണ്. ഈ പട്ടികയിൽ, ഫുട്ബോൾ ക്ലബ്ബായ പി.എസ്.ജി ഒന്നാം സ്ഥാനത്തും ബെൻഫിക്ക രണ്ടാം സ്ഥാനത്തും ടൊറന്റോ ബ്ലൂ ജയ്‌സ് മൂന്നാം സ്ഥാനത്തും നിൽക്കുമ്പോളാണ് ഐ.പി.എൽ ടീമായ പഞ്ചാബ് നാലാം സ്ഥാനത്ത് എത്തുന്നത്.

ഐ.പി.എല്ലിൽ, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ ടീം ഡൽഹി ക്യാപിറ്റൽസാണ്. മൊത്തത്തിലുള്ള ആഗോള പട്ടികയിൽ ഡൽഹി അഞ്ചാം സ്ഥാനത്തും എത്തി.

Share Email
Top