‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി

രോഗികൾക്ക് സ്വതന്ത്രമായി രോഗനിർണയം നടത്താനും ചികിത്സാ സഹായങ്ങൾ നൽകാനും ഇവർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി
‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി

‘ഡോക്ടർ’ എന്ന പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള ഒന്നല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായി ഈ പദവിയിൽ ഡോക്ടർമാർക്ക് മാത്രമായി പ്രത്യേക അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ തടസ്സമില്ലെന്ന് കോടതി ഉത്തരവിട്ടു.

ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർമാരുടെ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. രോഗികൾക്ക് സ്വതന്ത്രമായി രോഗനിർണയം നടത്താനും ചികിത്സാ സഹായങ്ങൾ നൽകാനും ഇവർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ ഉന്നത പഠനവും വൈദഗ്ധ്യവും നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്നാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം വ്യക്തമാക്കുന്നത്.

Also Read: ജാഗ്രത! ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി കുടുങ്ങും; പിഴയടച്ചില്ലെങ്കിൽ വാഹനം കരിമ്പട്ടികയിലേക്ക്

‘ഡോക്ടർ’ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി അടക്കമുള്ള മേഖലകളിലെ വിദഗ്ധർക്ക് വലിയ ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഈ നിലപാട്.

Share Email
Top