ഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനവും അമൃത്സറില്‍ പറന്നിറങ്ങി. 112 അധികൃത കുടിയേറ്റക്കാരുമായാണ് വിമാനം എത്തിയത്. ഇതുവരെ രാജ്യത്ത് തിരികെ എത്തിയവര്‍ 333 പേര്‍. യാത്രക്കാരില്‍ 89 പുരുഷന്മാരും അവരില്‍ 10 കുട്ടികളും നാല് കുട്ടികളടക്കം 23 സ്ത്രീകളും ഉള്‍പ്പെടുന്നു.
Also Read:ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: ഇരുനില വീട് കത്തിനശിച്ചു
ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ മടങ്ങിയെത്തിയവര്‍, 44, ഗുജറാത്ത് (33), പഞ്ചാബ് (31), ഉത്തര്‍പ്രദേശ് (2), ഹിമാചല്‍ പ്രദേശ് (1), ഉത്തരാഖണ്ഡ് (1) എന്നിങ്ങനെയാണ്. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാം ബാച്ചിനെ അമേരിക്ക നാടുകടത്തിയതിന് തൊട്ടുപിന്നാലെയാണ് 112 യാത്രക്കാരുമായി സി-17 ബോയിംഗ് വിമാനം ഇന്ന് എത്തിയത്. രണ്ടാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്സറില്‍ എത്തിയിരുന്നു.






